"അ​ഞ്ചി​നോ​ട് ഇ​ഞ്ചോ​ടി​ഞ്ച്': സു​രേ​ഷ്‌​ഗോ​പി വീ​ണ്ടും മി​നി​സ്ക്രീ​നി​ലേ​ക്ക്
Saturday, March 27, 2021 3:55 PM IST
സൂ​ര്യ ടി​വി ടോ​ക്ക് ഷോ '​അ​ഞ്ചി​നോ​ട് ഇ​ഞ്ചോ​ടി​ഞ്ച്' ലൂ​ടെ ന​ട​ൻ സു​രേ​ഷ്‌​ഗോ​പി എംപി വീ​ണ്ടും മി​നി സ്‌​ക്രീ​നി​ൽ അ​വ​താ​ര​ക​നാ​യ് എ​ത്തു​ന്നു. പ്ര​സി​ദ്ധ​മാ​യ അ​മേ​രി​ക്ക​ൻ ഷോ '​ആ​ർ യു ​സ്മാ​ർ​ട്ട​ർ ദേ​ൻ ഫി​ഫ്ത് ഗ്രേ​ഡ്'​ന്‍റെ മ​ല​യാ​ളം പ​തി​പ്പാ​ണ് ഈ ​ഷോ. ഇതിന്‍റെ ഹി​ന്ദി പതിപ്പ് 'ക്യാ ​ആ​പ് പാ​ഞ്ച​വി പാ​സ് സേ ​തേ​സ് ഹെ​യി​ൻ' വൻവിജയമായിരുന്നു.

ന​ട​ൻ സു​രേ​ഷ്ഗോ​പി ത​ന്നെ പു​റ​ത്തു വി​ട്ട പ്രോ​ഗ്രാം പ്രൊ​മോ​യി​ൽ അ​ഞ്ചാം ക്ലാ​സ് ഇ​പ്പോ​ൾ, 'പ​ഞ്ച് 'ആ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ​യൊ​ക്കെ കൂ​ടെ ഒ​ന്നു അ​റുമാദിക്കു​മ്പോ​ൾ ലൈ​ഫ് ലൈ​റ്റ് ആ​കു​മെ​ന്നും ഒ​പ്പം ജീ​വി​ത​ത്തി​ന്റെ പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്ക് അ​യ​വും വ​രു​മെ​ന്ന് താരം ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

ഈ ​ഷോ​യി​ലെ​ത്തു​ന്ന​വ​ർ പ​റ​യാ​ൻ വേ​ണ്ടി പ​ഠി​ക്ക​ണ്ട.. പ​ഠി​ച്ച​ത് പ​റ​ഞ്ഞാ​ൽ മ​തി. ഒ​ന്നു ഓ​ർ​ത്തെ​ടു​ക്ക​ണ​മെ​ന്നു​മാ​ത്രം. ചോ​ദ്യ​ങ്ങ​ൾ​ക്കു വേ​ണ്ട​ത് ശ​രി​യു​ത്ത​ര​വും. പി​ന്നെ നേ​ട്ട​മാ​യി ഒ​രു​കോ​ടി നേ​ടി വേ​ദി വി​ടാം.



അ​റി​വ് നേ​ടാ​നും അ​റി​വു​കൊ​ണ്ട് നേ​ടാ​നും വീ​ണ്ടും സു​രേ​ഷ്‌​ഗോ​പി ടെ​ലി​വി​ഷ​ൻ ഷോ​യി​ലെ​ത്തു​മ്പോ​ൾ ഇ​വി​ടെ കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടി​യു​ണ്ട് എ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. അ​വ​ത​ര​ണ മി​ക​വി​ൽ വ​ൻ പോ​പ്പു​ല​രി​റ്റി നേ​ടി​യ ഏ​ഷ്യാ​നെ​റ്റി​ന്‍റെ 'നി​ങ്ങ​ൾ​ക്കു​മാ​കാം കോ​ടി​ശ്വ​ര​ന്‍റെ'​ നാ​ലു സീ​സ​ണും പി​ന്നെ അ​തേ ഷോ ​മ​ഴ​വി​ൽ മ​നോ​ര​മ​യി​ലും തി​ള​ങ്ങി​യ ശേ​ഷ​മാ​ണ് ഇ​നി താ​രം സൂ​ര്യ ടി​വി യി​ൽ എ​ത്തു​ന്ന​ത്.

അ​റി​വി​ന്‍റെ​യും വി​ജ്ഞാ​ന​ത്തി​ന്‍റെ​യും ഒ​പ്പം വി​നോ​ദ ത്തി​ന്‍റെ​യും വ​ഴി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന 'അ​ഞ്ചി​നോ​ട് ഇ​ഞ്ചോ​ടി​ഞ്ച് 'ഏ​പ്രി​ൽ അ​വ​സാ​ന വാ​ര​മാ​ണ് സം​പ്രേ​ഷ​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സി​ദ്ധാ​ർ​ഥ് ബ​സു​വി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബി​ഗ്‌ സി​നെ​ർ​ജിക്കാ​ണ് ഇ​ന്ത്യ​യി​ൽ ഈ ​ഷോയു​ടെ നി​ർ​മ്മാ​ണ അ​വ​കാ​ശം.

പ്രേം​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.